മാറാനാത്താ

മാറാനാത്ത

ആകാശത്തിനു കീഴെ മനുഷ്യരുടെയിടയിൽ നമുക്കു രക്ഷക്ക് വേണ്ടി മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല. (അപ്പൊസ്‌തല 4:12)

ഞാന്‍, അതേ, ഞാന്‍ തന്നെയാണു കര്‍ത്താവ്‌. ഞാനല്ലാതെ മറ്റൊരു രക്‌ഷകനില്ല (ഏശയ്യാ 43 : 11)

വിശുദ്ധ കുർബാന കയ്യിൽ സ്വീകരിക്കാമോ?
വിശുദ്ധ മിഖായേൽ മാലാഖ

വിശുദ്ധ മിഖായേൽ മാലാഖയോടുള്ള പ്രാർത്ഥന:

മുഖ്യ ദൂതനായ വിശുദ്ധ മിഖായേലേ, സ്വർഗ്ഗീയ സൈന്യങ്ങളുടെ പ്രതാപവാനായ പ്രഭോ, ഉന്നതശക്തികളോടും അധികാരങ്ങളോടും ഇരുളടഞ്ഞ ഈ ലോകത്തിലെ ഭരണ കർത്താക്കളോടും ഉപരിതലത്തിലെ ദുരാത്മാക്കളോടുമുള്ള യുദ്ധത്തിൽ ഞങ്ങളെ സഹായിക്കണമേ. ദൈവം സ്വന്തം ഛായയിൽ സൃഷ്ടിക്കുകയും വലിയ വില കൊടുത്ത് വീണ്ടെടുക്കുകയും ചെയ്ത മനുഷ്യരെ പിശാചിന്റെ ക്രൂര ഭരണത്തിൽ നിന്നും രക്ഷിക്കുവാൻ വരണമേ… അങ്ങയേ ആണല്ലോ തിരുസഭ തന്റെ പരിപാലകനും സംരക്ഷകനുമായി വണങ്ങുന്നത്. കർത്താവ് രക്ഷിച്ച ആത്മാക്കളെ സ്വർഗ്ഗത്തിലേക്ക് കൂട്ടികൊണ്ട് പോകാൻ നിയുക്തനായിരിക്കുന്നത് അങ്ങ് തന്നെ ആണല്ലോ ആകായാൽ, ഞങ്ങളുടെ പാദങ്ങളുടെ കീഴിൽ പിശാചിനെ അടിമപ്പെടുത്തുവാൻ സമാധാന ദാതാവായ ദൈവത്തോട് പ്രാർത്ഥിക്കണമേ പിശാച് ഒരിക്കലും മനുഷ്യരെ കീഴ്പ്പെടുത്തുകയോ തിരുസഭയേ ഉപദ്രവിക്കുകയോ ചെയ്യാതിരിക്കട്ടെ. കർത്താവിന്റെ കരുണ, വേഗം ഞങ്ങളുടെ മേൽ ഉണ്ടാകുന്നതിനായി ഞങ്ങളുടെ യാചനകൾ അത്യുന്നതന്റെ മുന്നിൽ സമർപ്പിക്കണമേ… ദുഷ്ടാജന്തുവും പഴയ സർപ്പവുമായ സാത്താനേയും അവന്റെ കൂട്ടുക്കാരേയും പിടിച്ചുകെട്ടി പാതാളത്തിൽ തള്ളി താഴ്ത്തണമേ. അവൻ ഇനി ഒരിക്കലും ജനങ്ങളെ വഴി തെറ്റിക്കാതിരിക്കട്ടെ. ആമ്മേൻ.

About Us

ഇതെല്ലാം അവര്‍ക്ക്‌ ഒരു താക്കീതായിട്ടാണു സംഭവിച്ചത്‌. നമുക്ക്‌ ഒരു പാഠമാകേണ്ടതിന്‌ അവയെല്ലാം എഴുതപ്പെട്ടിരിക്കുന്നു. യുഗങ്ങളുടെ അന്തിമഘട്ടം നമ്മിലാണല്ലോ വന്നെത്തിയിരിക്കുന്നത്‌. (1 കോറിന്തോസ്‌ 10 : 11)

Is this your new site? Log in to activate admin features and dismiss this message
പ്രവേശിക്കുക